മെഗാ ജോബ് മേള ഫെബ്രുവരി പത്തിന്

കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി ഫെബ്രുവരി പത്തിന് പൊന്നാനി എം.ഇ.എസ് കോളേജില്‍ വെച്ച് മെഗാ ജോബ് മേള നടത്തുന്നു. രാവിലെ ഒമ്പത് മുതല്‍ ൈവകീട്ട് മൂന്ന് വരെയാണ് ജോബ് മേള. 18 മുതല്‍ 45 വയസ്സുവരെയുള്ള പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. 45 കമ്പനികള്‍ പങ്കെടുക്കുന്ന ഈ ജോബ് മേളയില്‍ 2000 ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

താത്പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെര്‍ട്ടിഫക്കറ്റുകളുടെ കോപ്പികള്‍, ജോലി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, അഞ്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ ഒമ്പതിന് സ്പോട്ട് രജിസ്ട്രേഷന് ഹാജരാവണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top