Section

malabari-logo-mobile

ചിക്കന്‍ പിടി

HIGHLIGHTS : Chicken Pidi

ആവശ്യമായ ചേരുവകള്‍ :-

അരിപ്പൊടി – 1 കപ്പ്
ചിക്കന്‍ – 1
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂണ്‍
തേങ്ങ – 1
വെളിച്ചെണ്ണ – ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്‍
ഉള്ളി അരിഞ്ഞത് – 2
പച്ചമുളക് അരിഞ്ഞത് – 3
കറുവപ്പട്ട – ചെറിയ കഷണം
ഗ്രാമ്പൂ – 2
പെരുംജീരകം – 1/2 ടീസ്പൂണ്‍
കുരുമുളക് – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില –
ചെറിയ ഉള്ളി അരിഞ്ഞത് – 3

sameeksha-malabarinews

തയ്യാറാക്കുന്ന വിധം:-

ഒരു പാത്രത്തില്‍ കുറച്ച് വെള്ളം തിളപ്പിച്ച് അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ച് നേരം വേവിക്കുക, നെയ്യ് ചേര്‍ത്ത് നന്നായി കുഴച്ച്
ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിക്കുക .ഉള്ളി , പച്ചമുളക് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക , കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം, കുരുമുളക് , മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക . ഇവ വഴറ്റിയതിലേക്ക് ചേര്‍ക്കുക. ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക,

രണ്ടാം തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറച്ച് നേരം വേവിക്കുക , ചിക്കന്‍ പകുതി വേവാകുമ്പോള്‍, ആവിയില്‍ വേവിച്ച അരി ഉരുളകള്‍ ചേര്‍ത്ത് നന്നായി വേവിക്കുക , ഒന്നാം തേങ്ങാപ്പാല്‍് ചേര്‍ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കുക. ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും നന്നായി വറുത്ത് പാകം ചെയ്ത വിഭവത്തിന് മുകളില്‍ ഒഴിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!