നാടന്‍ കോഴി പറ്റിച്ചത്

കോഴി ചെറിയ കഷണങ്ങളാക്കിയത് – അര കിലോ
തക്കാളി (വലുത്)- നാലെണ്ണം
പച്ചമുളക് (എരിവ് കുറഞ്ഞത്)- അഞ്ചെണ്ണം
ഇഞ്ചി അരച്ചത്- മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- മുക്കാല്‍ ടീസ്പൂണ്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാടന്‍ കോഴി പറ്റിച്ചത്

ta-039b-f326-3578-aplay-ta-fb.largeകോഴി ചെറിയ കഷണങ്ങളാക്കിയത് – അര കിലോ
തക്കാളി (വലുത്)- നാലെണ്ണം
പച്ചമുളക് (എരിവ് കുറഞ്ഞത്)- അഞ്ചെണ്ണം
ഇഞ്ചി അരച്ചത്- മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി- മൂന്ന് ടേബിള്‍ സ്പൂണ്‍
കറിവേപ്പില – അരകപ്പ്
വെളിച്ചെണ്ണ- അരകപ്പ്
ഉപ്പ് – ആവശ്യത്തിന്

വൃത്തിയാക്കിയ കോഴി ഉപ്പും, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പുരട്ടി കുറച്ചു വെള്ളം ചേര്‍ത്ത് മണ്‍ചട്ടിയില്‍ അടുപ്പില്‍ വെച്ച് മൂടി വേവിച്ചെടുക്കുക.

അതേ മണ്‍ചട്ടി അടുപ്പില്‍ വെച്ച് (അടുപ്പില്‍ ചകിരി- ചിരട്ട കനല്‍ കത്തിക്കുക) ചട്ടിയിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മുറിച്ചു വെച്ച തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി ഉടഞ്ഞതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളക് കീറിയതും ചേര്‍ക്കുക. ഇതില്‍ കാശ്മീരി മുളക്‌പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ വേവിച്ച കോഴിയുടെ വെള്ളം ചേര്‍ത്ത് അരടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കോഴിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി തുറന്നിട്ട് അഞ്ച് മിനുട്ട് വേവിക്കുക. (വെള്ളം വറ്റാന്‍ വേണ്ടിയാണിത്. ശേഷം നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •