യുപിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ആസിഡ് കുടിപ്പിച്ച് കൊന്നു.

stop rapeലക്‌നൗ : ഉത്തര്‍പ്രദേശില്‍ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ബഹേരിക്ക് സമീപം ബറേലിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

അയിത്ത്പുര ഗ്രാമത്തില്‍ വയലില്‍ നിന്നാണ് യുവതിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയത്.

സഹോദരികളായ ദളിത് പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം കൊല്‌പ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമായികൊണ്ടിരിക്കെയാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കൊല ഒരു ദുരഭിമാനകൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മരണപ്പെട്ട പെണ്‍കുട്ടി ഉത്തരാഖണ്ഡ് സ്വദേസിയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top