Section

malabari-logo-mobile

നോ ചിക്കണ്‍….പരപ്പനങ്ങാടിയില്‍ ബീഫ് കടകളില്‍ തിരക്കുമൂലം ടോക്കണ്‍ നല്‍കി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപനി സ്ഥിരീകരിച്ചതോടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ ചിക്കണ്‍ സ്റ്റാളുകളെല്ലാം അടച്ചതിനെ തുടര്‍ന്ന് ബ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപനി സ്ഥിരീകരിച്ചതോടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ ചിക്കണ്‍ സ്റ്റാളുകളെല്ലാം അടച്ചതിനെ തുടര്‍ന്ന് ബീഫ് വില്‍പ്പന ഇടങ്ങളില്‍ വന്‍ തിരക്ക്. ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതോടെ ഇന്ന് പലയിടത്തും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.

തിരക്ക് അനിയന്ത്രിതമായതോടെ പലയിടത്തും ടോക്കണ്‍ നല്‍കുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. പത്ത് മണിയോടെയതന്നെ പലയിടങ്ങളിലും ഇറച്ചികാലിയായി.

sameeksha-malabarinews

ഒരു കിലോ ബീഫ് ഇറച്ചിക്ക് 270 രൂപ മുതല്‍ 290 രൂപവരെയാണ് മാര്‍ക്കറ്റ് വില. കോഴിയുടെ വില കഴിഞ്ഞയാഴ്ചയില്‍ നൂറിന് താഴെയെത്തിയിരുന്നു. ഇന്ന് കോഴിയിറച്ചി വ്യാപാരം നിലച്ചതോടെ മീനിന് കുത്തനെ വില കയറി. പരപ്പനങ്ങാടിയില്‍ അയക്കൂറ കിലോയ്ക്ക് 560 രൂപയായി ഉയര്‍ന്നു. മീനുകള്‍ക്കെല്ലാം വില കൂടിയിട്ടുണ്ട്.

ഹോട്ടലുകളിലെ സ്ഥിതിയും ഇതോടെ മാറിയിരിക്കുകയാണ്. ചിക്കന്‍ വിഭവങ്ങളെല്ലാം നിര്‍ത്തിയതോടെ കച്ചവടം കുറഞ്ഞിരിക്കുകയാണ്. ചൈനീസ് വിഭവങ്ങളും ഷവര്‍മയടക്കമുള്ള അറേബ്യന്‍ ഐറ്റങ്ങള്‍ക്കും താല്‍ക്കാലികമായി നോ പറഞ്ഞതോടെ പല കടളും പൂട്ടിയിടേണ്ട അവസ്ഥയാണ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഈ അവസ്ഥ മാറുമെന്ന പ്രതീക്ഷയിലാണ് ചിക്കന്‍ വിഭവ പ്രേമികളും കച്ചവടക്കാരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!