കോഴിയിറച്ചിയില്‍ മാരകമായ ആന്റിബയോട്ടിക്

chicken-farm copyദില്ലി : ഇറച്ചി കോഴികള്‍ക്ക് തൂക്കം കൂട്ടാന്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തിന് മാരകമായ ദോഷങ്ങള്‍ വരുത്തുമെന്ന് പഠനറിപ്പോര്‍ട്ട്. ഇത്തരം കോഴികളുടെ ഇറച്ചി കഴിക്കുന്നവര്‍ക്ക് രോഗപ്രതിരോധശേഷി കുറയുകയും മാരകമായ പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ തടയുമെന്നുമാണ് പഠനറിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വെയോണ്‍മെന്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിവായിരിക്കുന്നത്.

പാകം ചെയ്ത മാസത്തിലും ഈ ആന്റിബയോട്ടിക്കുകളുടെ അംശമുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യവ്യാപകമായി തന്നെ ഇറച്ചികോഴികളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ദില്ലി, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സാമ്പിളുകളായിരുന്നു പരിശോധനക്കെടുത്തത്. എല്ലാ സാമ്പിളുകളിലും കൂടിയ അളവില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

ഇറച്ചിക്കോഴികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിലവില്‍ നിയമങ്ങളൊന്നുമില്ല.

 

Share news
error: Content is protected !!
Scroll to Top