കാക്കനാട് : കാക്കനാട് വാഴക്കാരയില്‍ ഫ്‌ളാറ്റിനുള്ളില്‍ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശിയായ സാജു ജോണ്‍സണ്‍ (39), ഭാര്യ ദീപ്തി (32) ഇവരുടെ 7 വയസ്സുള്ള ഇരട്ടകുട്ടികളായ അലക്‌സ്, ആല്‍ഫ്രഡ് എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാജു ജോണ്‍സണ്‍ ഷെയര്‍ മാര്‍ക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സാജുവും, കുടുംബവും കഴിഞ്ഞ ദിവസമാണ് തേക്കടിയില്‍ നിന്നും വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. സാജുവിന്റെ വന്‍കടബാധ്യതയാണ് ആത്ഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് പോലീസ് നിഗമനം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




