ദില്ലി : ഉത്തരാഖണ്ഡില്‍ ഉണ്ടായ മേഘ സ്‌ഫോടനത്തിലും, കനത്ത മഴയിലും 6 പേര്‍ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ മേഘ സ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് ജില്ലിയിലുണ്ടായിരിക്കുന്നത്. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസുകാര്‍ക്കോ, രക്ഷാ പ്രവര്‍ത്തകര്‍ക്കോ ഇതുവരെ ദുരന്ത പ്രദേശത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ നദികളെല്ലാം തന്നെ കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത നിവാരണ സേനയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. രാജ്‌നാഥ് സിംഗ് സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലുണ്ടായ മേഘ സ്‌ഫോടനത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.




