Section

malabari-logo-mobile

ഗര്‍ഭം കലക്കി മുതല്‍ പുറംമാന്തി വരെ… റമദാനിലെ രാത്രികളെ സജീവമാക്കി വേറിട്ട സോഡാകൂട്ടുകള്‍

HIGHLIGHTS : Cherumuk, after fasting and night prayers, the youth flock to the box stores to enjoy the unique flavors.

ഗഫൂര്‍ തിരൂരങ്ങാടി

തിരൂരങ്ങാടി : ചെറുമുക്കിലെ പള്ളിക്കത്താഴത് നോമ്പുതുറക്കും രാത്രി നമസ്‌കാരവും കഴിഞ്ഞാല്‍ വാഴിയോരത്തുള്ള പെട്ടിക്കടകളിലേക്ക് യുവാക്കളുടെ ഒഴുക്കാണ്. വിത്യസ്ത രുചിയിലും നിറത്തിലുമായുള്ള സോഡകളും വിവിധ പഴങ്ങള്‍ ഉപ്പിലിട്ടത് ആസ്വദിക്കാനുമാണ് ആളുകള്‍ കൂട്ടത്തോടെ എത്തുന്നത്.

sameeksha-malabarinews

പരിസരത്തുള്ള യുവാക്കള്‍ക്ക് പുറമെ ഇതര സ്ഥലങ്ങളിലുള്ള ആളുകളുകളും ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്.

പേര് പോലെ ഏറെ പുതുമയുള്ള സോഡകളാണിപ്പോള്‍ ഹരമായി മാറിക്കൊണ്ടിരിക്കുന്നതിത്. പുറം മാന്തി സോഡാ, മഞ്ചാടി സോഡാ, ഗര്‍ഭം കലക്കി, സുനാമി സോഡാ, മോര് സോഡാ, നന്നാറി സോഡാ ഇങ്ങനെ പോകുന്നു സോഡകളുടെ നീണ്ട നിര.

ഉപ്പിലിട്ട ഐറ്റംസാണെങ്കില്‍ പലതരത്തിലാണ്. പൈനാപ്പിളില്‍ തുടങ്ങി മുളക് ഉപ്പിലിട്ടത് വരെ നിരനിരയായി നരത്തിവെച്ചിരിക്കുകയാണ്.

ഇഫ്താറിന് ശേഷം തുടങ്ങുന്ന ഇത്തരത്തിലുള്ള കച്ചവടങ്ങളില്‍ റമദാന്‍ അവസാനദിനങ്ങളിലെത്തുമ്പോഴേക്കും തിരക്ക് വര്‍ധിച്ചു വരുമെന്ന് ഇവിടുത്തെ കടയുടെ നടത്തിപ്പുകാരായ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശികളായ എ. കെ ലത്തീഫ്, പറമ്പേരി അഷ്റഫ് എന്നിവര്‍ മലബാറി ന്യൂസിനോട് പറഞ്ഞു. സോഡയിലേക്കും ഉപ്പിലിട്ടത്തിലേക്കുമുള്ള ഇഞ്ചി, വെളുത്തുളള്ളി,പച്ചമുളക് , ഇരട്ടിമധുരം തുടങ്ങിയ ചേര്‍ത്ത് തയ്യാറാക്കുന്ന സ്‌പെഷ്യല്‍ കൂട്ടുകള്‍ ഇവര്‍ വീടുകളില്‍ നിന്ന് തയ്യാറാക്കികൊണ്ടുവരികയാണ് ചെയ്യുന്നത്.

ചുറ്റും വയലുകളാലും ആമ്പല്‍ പാടങ്ങളാലും നിറഞ്ഞ ചെറുമുക്ക് പ്രദേശത്തെ വയലോരത്തുള്ള ഈ കടകളില്‍ നിന്ന് രുചി ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാരും പറയുന്നു. രാത്രിയില്‍ പര്‍ച്ചേസിങ്ങിനും മറ്റുമായി ഇറങ്ങുന്ന കുടുംബങ്ങളും രാത്രികാലങ്ങളിലെ ഈ വേറിട്ട രുചി ആസ്വദിക്കാനിവിടെ എത്തുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!