Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘മൂക്’ ശില്പശാല

HIGHLIGHTS : Calicut University News; 'Mook' workshop

‘മൂക്’ ശില്പശാല

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളെക്കുറിച്ച് (മൂക്) കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. അധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എം. മനോഹരന്‍, ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവര്‍ 29 മുതല്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കാടാമ്പുഴ ഗ്രേസ് വാലി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം. ഫോണ്‍ 0494 2407188.

പരീക്ഷ

എട്ട്, ഒമ്പത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 8-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടിക്കല്‍ ഏപ്രില്‍ 10, 11 തീയതികളില്‍ സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം.

1, 2, 4, 5 സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2017 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022, ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!