രാഹുല്‍ ഗാന്ധിക്കായ് മുസ്ലിം ലീഗ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്റാകുന്നു

മലപ്പുറം:രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സോഷ്യല്‍ മീഡിയ വഴി ക്യാമ്പയിന് തുടക്കം കുറിച്ചു. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മൊബൈല്‍ ഫോണില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വാള്‍പേപ്പറാക്കി വെച്ചുകൊണ്ടാണ്
ക്യാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. ‘വി.ആര്‍ വിത്ത് യു ‘ എന്ന തലക്കെട്ടില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രവുമായാണ് പ്രൊഫൈല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ക്യാമ്പയിന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ആയിരക്കണക്കിന് പേരാണ് ക്യാമ്പയിനിന്റെ ഭാഗമായിരിക്കുന്നത്.

ജനാധിപത്യത്തിന്റെ വഴിയില്‍ ഇത് ഏറ്റവും വലിയ ഒരു ക്യാമ്പയിനായി മാറുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞദിവസം  യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട്  പ്രതിഷേധം സംഘടിപ്പിച്ചിരുന്നു .
ഇതിന് പിറകെയാണിപ്പോള്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയും ഇത്തരത്തിലൊരു വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top