Section

malabari-logo-mobile

പരപ്പനങ്ങാടി 15 ാം ഡിവിഷനില്‍ ആരോഗ്യ ജാഗ്രത യോഗം ചേര്‍ന്നു

HIGHLIGHTS : A health vigilance meeting was held at Parappanangadi 15th Division

പരപ്പനങ്ങാടി :സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വാര്‍ഡ് തല ‘ആരോഗ്യ ജാഗ്രത 2023 ‘ യോഗം ഡിവിഷന്‍ 15 മുങ്ങാത്തം തറയില്‍ നടന്നു. പകര്‍ച്ചവ്യാധി നിയന്ത്രണം, മഴക്കാല പൂര്‍വ്വ ശുചീകരണം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായാണ് യോഗം നടന്നത്.

ഡിവിഷന്‍ കൗണ്‍സിലര്‍ മമ്മിക്കകത്ത് സമീര്‍ അദ്ധ്യക്ഷനായി. പദ്ധതിയെക്കുറിച്ചും നടപ്പിലാക്കേണ്ട രീതിയെക്കുറിച്ചും നഗരസഭ ജെ എച്ച് ഐ ശ്രീജി, പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച് ഐ അശ്വതി എന്നിവര്‍ ക്ലാസ്സെടുത്തു.

sameeksha-malabarinews

മുന്‍ കൗണ്‍സിലര്‍ പി. ഒ റസിയ സലാം, ലീല ടീച്ചര്‍, ഷാജി മുങ്ങാത്തം തറ, ഷീന എന്നിവര്‍ സംസാരിച്ചു. മിനിടീച്ചര്‍, ആശാവര്‍ക്കര്‍മാരായ ഭാരതി, ഷെരീഫ, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീജ, എ ഡി എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. 60 വീടുകള്‍ കേന്ദ്രീകരിച്ച് 9 ക്ലസ്റ്ററുകള്‍ രൂപീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!