ചെറിയമുണ്ടം ഐ.ടി.ഐ കെട്ടിട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: വി. അബ്ദുറഹിമാന്‍ എം.എല്‍.എ

tanur-newsതാനൂര്‍: ചെറിയമുണ്ടം ഐ.ടി.ഐ കെട്ടിടനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെ് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. ഐ.ടി.ഐ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുു അദ്ദേഹം. ഏറെക്കാലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരു കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ തുടങ്ങാന്‍ കഴിയാതെ മുടങ്ങിക്കിടക്കുകയായിരുന്നു.

താനൂര്‍ എം.എല്‍. എ. പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തടസ്സങ്ങള്‍ നീക്കി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയാണുണ്ടായത്. കെട്ടിടം നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായി പ്രത്യേകതകള്‍ പരിഗണിച്ച് കൊണ്ട് അനുയോജ്യമായി മാതൃകയിലാണ് നിര്‍മ്മാണം നടക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞതായും എം.എല്‍.എ പറഞ്ഞു. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ സലാം, മറ്റുജനപ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top