തിരുച്ചിറപ്പള്ളിയില്‍ പടക്കശാലയില്‍ സ്ഫോടനം;20 മരണം

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പിള്ളി പടക്കനിര്‍മ്മാണാലയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 20 പേര്‍ മരിച്ചു. ജലാറ്റിന്‍ നിര്‍മ്മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. 24 പേരാണ് അപകടസമയത്ത് അവിടെ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

പ്രദേശമാകെ പുകമൂടിയതിനാല്‍ രക്ഷ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശമുണ്ടായി. അനധികൃതമായ ഫാക്ടറിക്കെതിരെ നേരത്തെയും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി പറയുന്നു

Share news
error: Content is protected !!
Scroll to Top