പാചകവാതക വില കൂട്ടി;വിമാന ഇന്ധന വിലയില്‍ കുറവ്

ന്യൂഡല്‍ഹി : രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സി‌‌ഡി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 2.07 രൂപയാണ് വര്‍ധിപ്പിച്ചത്. ആറ് മാസത്തിനുള്ളില്‍ ഇത് ഏഴാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. അതേ സമയം വിമാന ഇന്ധനത്തിന്റെ വിലയില്‍ 3.7 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്. കിലോലിറ്ററിന് 1,881 രൂപയാണ് വിമാനഇന്ധനത്തിന് വില കുറച്ചത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 94 രൂപയും കൂട്ടിയിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ട് വര്‍ധനവിന് ശേഷമാണ് വിമാന ഇന്ധന വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയിലും നേരിയ വര്‍ധനവ് വരുത്തിയിരുന്നു. ലിറ്ററിന് 13 പൈസയാണ് ബുധനാഴ്ച പെട്രോളിന് വര്‍ധിപ്പിച്ചത്. അതേ സമയം ഡീസലിന് ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top