Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

HIGHLIGHTS : Chendumalli flower cultivation has started in Parapanangadi

ചെണ്ടുമല്ലി പൂ കൃഷിക്ക് പരപ്പനങ്ങാടിയില്‍ തുടക്കമായി. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫ പി വിയുടെ അധ്യക്ഷതയില്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി കൃഷിഭവന്‍ കാര്‍ഷിക കര്‍മസേനയാണ് നെടുവ കോവിലകം പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വരുന്ന ഓണത്തിന് വിളവെടുപ്പ് ലക്ഷ്യം വെച്ചാണ് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

sameeksha-malabarinews

ചടങ്ങില്‍ പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ സുമയ്യ പാട്ടശ്ശേരി, ഡിവിഷന്‍ കൗണ്‍സിലര്‍ ജയദേവന്‍, കൃഷി അസിസ്റ്റന്റ് സമീര്‍, ദൃശ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കാര്‍ഷിക കര്‍മസേന സെക്രട്ടറി കൃഷ്ണന്‍ കുട്ടി, പ്രസിഡന്റ് ധനീഷ്, സയ്യിദ് ഫാഹിം , ഹരീഷ്, ഷിനോദ്, ഷാജി, വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കുന്നത്. പ്രാദേശികമായി പൂക്കൃഷി വിപുലപ്പെടുത്തി ഓണവിപണിയില്‍ പൂവില പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നതെന്ന് കാര്‍ഷിക കര്‍മസേന അംഗങ്ങള്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!