താനൂര്‍: താനൂരില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. വട്ടത്താണി കമ്പിനിപടിയില്‍ താമസക്കാരനായ തിരുന്നാവായ ചെമ്പിക്കല്‍ സ്വദേശി കമ്പത്ത് ബാപ്പുട്ടിയുടെ മകന്‍ അയ്യൂബ് (39)നെയാണ് കമ്പിനിപടിയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഭാര്യ വട്ടത്താണി മുണ്ടേക്കാട്ട് ജമീല .മക്കള്‍: റഹ്‌മത്ത് , രിസ്വാന്‍
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



