മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തില്‍ ആളുകള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആന റോഡില്‍ നില്‍ക്കുന്നതു കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ത്തു നിര്‍ത്തി. പിന്നീട് യാത്രക്കാര്‍ ഓടി മാറ്റ് വാഹനങ്ങളുടെ മറവില്‍ നിന്നതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പട്ടാമ്പിന് സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആന പാഞ്ഞടുത്തത്. ഇതോടെ കാറിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയോടി. ഇതിനിടെ സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
ഏറെനേരം ഇവിടെ നിന്ന ആന പിന്നീടാണ് കാട്ടിനുള്ളിലേക്ക് പോയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



