Section

malabari-logo-mobile

ചാലിയത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : Body of missing fisherman found in Chaliyam

ചാലിയം: ഇന്നലെ മീന്‍ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളി ചാലിയം മുരുകല്ലിങ്ങല്‍ പട്ടയില്‍കൃഷ്ണന്‍ കുട്ടി (57)യുടെ മൃതദേഹം കണ്ടെത്തി.

വടക്കുമ്പാട് പുഴയില്‍ മുരുകല്ലിങ്ങല്‍ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

sameeksha-malabarinews

ഫറോക്ക് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എസ്.ഹരീഷിന്റെ നേതൃത്ത്വത്തില്‍ പോലീസും സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ ഷിഹാബുദ്ദീന്റെ നേതൃത്ത്വത്തില്‍ ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും നാട്ടുകാരും തിരച്ചിലിന് നേതൃത്ത്വം നല്‍കി.

ഭാര്യ: രാധാമണി.മക്കള്‍ : ബിജു, അജീഷ്, കൃഷാന്ത്. മരുമക്കള്‍: അമൃത, മീന, സുമിഷ
സഹോദരങ്ങള്‍: സുരേന്ദ്രന്‍, ശങ്കരന്‍ കുട്ടി, സൗമിനി പരേതനായ കുട്ട്യപ്പു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!