മലപ്പുറം:ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു. മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 1,10,11,12,13,14,16 വാര്‍ഡുകള്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 8 വാര്‍ഡുകള്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14 ആം വാര്‍ഡ് (കളക്കുന്ന്), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ 11 ആം വാര്‍ഡ് (അക്കരപ്പുറം), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16 ആം വാര്‍ഡ് (കട്ടിലശ്ശേരി) എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.
2023 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം.
അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 4 നകം സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




