Section

malabari-logo-mobile

ബോട്ടുകളുടെ ഭൗതിക പരിശോധന നടത്തുന്നു

HIGHLIGHTS : Conduct physical inspection of boats

മലപ്പുറം: ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളുടെയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന ട്രോളിങ് നിരോധന കാലയളവില്‍ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

‘റിയല്‍ ക്രാഫ്റ്റ്’ സോഫ്റ്റ്വെയര്‍ വഴിയാണു മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുന്നത്. അപകടത്തില്‍പ്പെട്ടും കാലപ്പഴക്കം വന്നും പ്രവര്‍ത്തിക്കാത്തതുമായ യാനങ്ങള്‍, മറ്റു സംസ്ഥാനങ്ങളിലേക്കു വിറ്റുപോയ യാനങ്ങള്‍ തുടങ്ങിയവ റിയല്‍ ക്രാഫ്റ്റ് സോഫ്ട്‌വെയറിന്റെ ഫ്‌ളീറ്റില്‍നിന്ന് യഥാസമയം ഒഴിവാക്കാത്തതിനാല്‍ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ എണ്ണമാണു സോഫ്ട്‌വെയറില്‍ കാണിക്കുന്നത്. ഇതു പദ്ധതി നിര്‍വഹണത്തിനു തടസമാകുന്നുണ്ട്. സംസ്ഥാനത്ത് തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തിയാണ് എണ്ണം കണക്കാക്കുന്നതിന് വേണ്ടി കൃത്യമായ പരിശോധന നടത്തുന്നത്.

sameeksha-malabarinews

ഇത്തരത്തില്‍ ഭൗതിക പരിശോധന നടത്തി മാത്രമേ യന്ത്രവല്‍കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ട്രോളിങ് നിരോധനത്തിനു ശേഷം കടലില്‍ ഇറക്കാവൂ. എല്ലാ ബോട്ട് ഉടമകളും പരിശോധനയുമായി സഹകരിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!