ചെമ്മാട്ട് മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Untitled-1 copyതിരൂരങ്ങാടി: മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ചെമ്മാട് സ്വദേശിയാസ്വദേശിയായ 45 കാരനാണ്‌ തന്റെ ഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെ 2 വര്‍ഷമായി പീഡിപ്പിക്കുന്നത്. മൂത്തകുട്ടി തന്നെ പിതാവ് നിരന്തരം പീഡിപ്പിക്കുന്ന വിവരം പലപ്പോഴും അധ്യാപകരോട് പറയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പിതാവ് ഉമ്മയേയും, അനിയത്തിയേയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്രയും നാള്‍ പറയാതിരുന്നത്. എന്നാല്‍ പീഡനം നിരന്തരമായതോടെ അധ്യാപകരോട് കുട്ടി വിവരം പറയുകയായിരുന്നു. ഇതേതുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഇവരും കുട്ടിയോട് സംസാരിച്ചപ്പോള്‍ പീഡന വിവരം കുട്ടി സമ്മതിക്കുകയായിരുന്നു. പിന്നീട് ഇളയകുട്ടിയോടും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോഴാണ് തന്നെയും പിതാവ് പീഡിപ്പിച്ചിരുന്ന വിവരം കുട്ടി പറയുന്നത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അധ്യാപകരും കുട്ടികളുടെ ഉമ്മയുമായി സംസാരിച്ച ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഇയാളെ തിരൂരങ്ങാടി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ്.

ചോദ്യം ചെയ്യലില്‍ മക്കളെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top