ഓട്ടോ – ടാക്‌സി പണിമുടക്ക് നാളെ

auto copyമലപ്പുറം: ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നിരക്കുവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തും. ജൂലായ് 31 ന് മുമ്പ് നിരക്ക് വര്‍ദ്ധിപ്പിക്കാമെന്നാണ് മോട്ടോര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. അതെസമയം ഇതുവരെയും നിരക്കു വര്‍ധന സംബന്ധിച്ച് തീരുമാനകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനുകൂലതീരുമാനം ഉണ്ടായില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് യൂണിയനുകളുടെ തീരുമാനം.

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വീനര്‍ കെ പി ബാലകൃഷ്ണന്‍, വി.എ.കെ തങ്ങള്‍, കല്ലായി മുഹമ്മദാലി, പി. രാജഗോപാല്‍, കെ.എം. മുഹമ്മദാലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top