Section

malabari-logo-mobile

ഭീകരതയ്‌ക്കെതിരെ അമേരിക്കയും ജി സി സി രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒന്നിക്കുന്നു

HIGHLIGHTS : ദോഹ: മേഖലയില്‍ തീവ്രവാദം ശക്തിപ്പെടുകയും 'ഇസ്‌ലാമിക് സ്റ്റേറ്റ് (ദാഇഷ്)' അടക്കമുള്ള ഭീകര സംഘടനകള്‍ ശക്തമായി മുന്നേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭ...

MODEL 1 copyദോഹ: മേഖലയില്‍ തീവ്രവാദം ശക്തിപ്പെടുകയും ‘ഇസ്‌ലാമിക് സ്റ്റേറ്റ് (ദാഇഷ്)’ അടക്കമുള്ള ഭീകര സംഘടനകള്‍ ശക്തമായി മുന്നേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകരതയ്‌ക്കെതിരെ അമേരിക്കയും ജി സി സി രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒന്നിക്കുന്നു. ഇതിന്റെ മുന്നോടിയായി നാളെ സഊദിഅറേബ്യയിലെ ജിദ്ദയില്‍ മേഖലാതല വിദേശകാര്യ മന്ത്രിമാര്‍ സമ്മേളിക്കും. അമേരിക്ക, ജി സി സി രാജ്യങ്ങള്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇതിനായി ഇന്ന് സഊദിയിലെത്തും.
ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ അറബ് രാജ്യങ്ങളെ കൂടെ കൂട്ടി സംഖ്യം രൂപീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സഊദിയില്‍ ഈ സമ്മേളനം ചേരുന്നത്. അതേസമയം ഭീകര സംഘടനകള്‍ക്കെതിരെ  ഒന്നിച്ചോ ഒറ്റയ്‌ക്കോ നീങ്ങണമെന്ന് അറബ് ലീഗ് മന്ത്രിതല സമിതി ആഹ്വാനം ചെയ്തതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയരുന്നു. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് അറബ് രാജ്യങ്ങള്‍ കടന്നു പോകുന്നത്. ഇതിനെ നേരിടാന്‍ അറബ് തലത്തില്‍ സമഗ്രമായ മുന്നേറ്റം ഉണ്ടായേ തീരുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!