ദോഹയില്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കി

doha_airportദോഹ: എയര്‍പോര്‍ട്ട് റോഡില്‍ ദോഹയില്‍ നിന്ന് വക്‌റയിലേക്കുള്ള ഭാഗത്ത് ഗതാഗതം വഴിതിരിച്ചു വിടാനായി ഏര്‍പ്പെടുത്തിയിരുന്ന പകരം റോഡ് അടച്ചിട്ടതായും ഗതാഗതം പൂര്‍വ്വ സ്ഥിതിയില്‍ ആക്കിയതായും പൊതുമരാമത്ത് അഥോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ദോഹയുടെ തെക്കന്‍ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എഫ് റിംഗ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും എഫ് റിംഗ് റോഡിനേയും എയര്‍പോര്‍ട്ട് റോഡിനേയും ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായത്.

Share news
error: Content is protected !!
Scroll to Top