വെസ്റ്റ് കോസ്റ്റിനും ഇന്റര്‍സിറ്റിക്കും പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് തുടരും

parappananagdi railway copyപരപ്പനങ്ങാടി: വെസ്റ്റ്‌കോസ്റ്റിനും, ഇന്റര്‍സിറ്റിക്കും പരപ്പനങ്ങാടിയില്‍ സ്റ്റോപ്പുകള്‍ തുടരാന്‍ റെയില്‍വേ തീരുമാനിച്ചു.

വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്സിനും, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിനും പരപ്പനങ്ങാടിയില്‍ അനുവദിച്ചിരുന്ന സ്‌റ്റോപ്പ് നിര്‍ത്തുകയാണെന്ന വാര്‍ത്ത യാത്രക്കാരില്‍ ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച സ്റ്റോപ്പ് തുടരാമെന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വന്നത്. റെയില്‍വേ ബോര്‍ഡിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജരുടെ അറിയിപ്പ് പാലക്കാട്ടെ ഡിവിഷണല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ വഴി പ്രധാന റെയില്‍വേസ്റ്റേഷനുകളിലെത്തി. ട്രെയിനുകളുടെ താല്‍ക്കാലിക സ്റ്റോപ്പുകള്‍ ആറുമാസത്തേക്കാണ് അനുവദിക്കുക. സമയപരിധി നീട്ടികൊണ്ടുള്ള തീരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്നും വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്സിന്റെ റിസര്‍വേഷന്‍ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനം വന്നതോടെ അത് പുനരാരംഭിക്കും.

ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബഹുജനസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top