Section

malabari-logo-mobile

ചെമ്മാട് വൈദ്യുതി ജീവനക്കാര്‍ ജനസഭ സംഘടിപ്പിച്ചു

HIGHLIGHTS : Chemmad electricity workers organized a public meeting

വൈദ്യുതി മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍കരണം ലക്ഷ്യം വെച്ച് കൊണ്ട് ലോകസഭയില്‍ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബില്‍ 2022 റദ്ദു ചെയ്യുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ദേശീയ ഐക്യവേദിയായ NCCOEEE യുടെ അഭ്യമുഖ്യത്തില്‍ ചെമ്മാട് അങ്ങാടിയില്‍ നടന്ന ജനസഭ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

KSEB വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.രമേഷ് വിശദീകരണം നടത്തി. സ്വാഗത സംഘം ഇ.പി.മനോജ് അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

സുബൈര്‍ .വി.ടി(എസ്. ടി. യു ) , മുഹമ്മദ് ത്വെയ്ബ് (ഐ എന്‍ ടി യു സി), സി.ഇബ്രാഹിം കുട്ടി (സി ഐ ടി യു ), എം.പി.ഇസ്മായില്‍ (കര്‍ഷക സംഘം) കെ.മധുസൂദനന്‍ (ഓഫീസേഴ്‌സ് ഫെഡറേഷന്‍) , അനില്‍കുമാര്‍ കെ.എ (ഓഫീസേഴ്‌സ് അസോസിയേഷന്‍), പി.പരമേശ്വരന്‍ (പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) , ഭാസ്‌കരന്‍ മാസ്റ്റര്‍ (കെ.എസ്.കെ.ടി.യു) തുടങ്ങിയവര്‍ സംസാരിച്ചു. പി.രാജേഷ് കുമാര്‍ സ്വാഗതവും സുധീന്ദ്രനാഥ്. വി. നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!