HIGHLIGHTS : chemeen vada recipe
ആവശ്യമായ ചേരുവകൾ
ചെമ്മീൻ അരിഞ്ഞത് – 3/4 കപ്പ്
വേവിച്ച ഉരുളക്കിഴങ്ങ് – 1/2 കപ്പ്
തേങ്ങ അരച്ചത് – 1/2 കപ്പ്
ഉള്ളി – 1 ചെറുതായി അരിഞ്ഞത്
മല്ലിപ്പൊടി – ½ ടീസ്പൂൺ
ജീരകപൊടി – 1/2 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
പുളി പൾപ്പ് – 1/4 ടീസ്പൂൺ
റവ – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് – 1 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചെമ്മീൻ, ഉരുളക്കിഴങ്ങ്, തേങ്ങ, മല്ലിപൊടി, ജീരകപൊടി ,മുളക്പൊടി, പുളിയുടെ പൾപ്പ് , ഉപ്പ് എന്നിവ ഒരു പാത്രത്തിൽ എടുക്കുക. ശേഷം നന്നായി ഇളക്കി ഉള്ളിയും മല്ലിയിലയും ചേർക്കുക. വീണ്ടും മിക്‌സ് ചെയ്ത്, ഒരേ അളവിലുള്ള ഉരുളകളായി എടുക്കുക. ഉരുളകൾ പരന്ന വടകളാക്കി അമർത്തി, റവയിൽ പൊതിഞ്ഞ് മാറ്റിവെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വടകൾ ഇരുവശത്തും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. വട റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു