Section

malabari-logo-mobile

ന്യൂയോര്‍ക്കില്‍ ശക്തമായ പ്രളയം

HIGHLIGHTS : flooding in New York after heavy rains.

കനത്ത മഴയെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ശക്തമായ പ്രളയം. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ പ്രതികൂല സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശക്തമായ മഴയില്‍ റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ എല്ലാ റോഡുകളും അടച്ചു.
പ്രദേശത്ത് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രളയത്തിലകപ്പെട്ട നിരവധി പേരെ അധികൃതര്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
നാഷണല്‍ വെതര്‍ സര്‍വീസ് (NWS) പ്രകാരം ന്യൂയോര്‍ക്ക് സിറ്റി പ്രദേശത്ത് ഏകദേശം 8.5 ദശലക്ഷം ആളുകള്‍ പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!