നടന്‍ മോഹന്‍ശര്‍മ്മക്കെതിരെ ആക്രമണം

തെന്നിന്ത്യന്‍ താരവും നിര്‍മ്മാതാവുമായ നടന്‍ മോഹന്‍ ശര്‍മ്മക്ക് നേരെ ആക്രമണം. താന്‍ ക്രൂരമായ ആക്രമണം നേരിട്ടതായി നടന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് വില്ലന്‍ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ് മോഹന്‍ ശര്‍മ്മ.

മോഹന്‍ ശര്‍മ്മ ഇപ്പോള്‍ ചെന്നൈയില്‍ ആണ് സ്ഥിരം താമസം. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ വസതിയിലേക്ക് മടങ്ങിവരവെയാണ് നടനു നേരെ ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയുണ്ടെന്നാണ് വിവരം. ഇദ്ദേഹം കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മോഹന്‍ ശര്‍മ്മ സംഭവം സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

പോയസ് ഗാര്‍ഡനിലെ തന്റെ വീടുവില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ബ്രോക്കറുമായുള്ള വാക്ക് തര്‍ക്കത്തില്‍ നടന്‍ കേസ് കൊടുത്തിരുന്നു.പിന്നാലെയാണ് ആക്രമണവും ഉണ്ടായത്.കാറില്‍ നിന്നും പിടിച്ചിറക്കി ബ്രോക്കര്‍ നിയോഗിച്ച ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് താരം പറയുന്നത്.തന്റെ മുഖം അടിച്ചു പൊളിച്ചെന്നും ആസിഡ് ആക്രമണത്തിന് ശ്രമിച്ചുവെന്നും താരം പറയുന്നു. പരാതിയില്‍ പൊലീസ് വധശ്രമത്തിന് അടക്കം കേസ് എടുത്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍നടപടി സ്വീകരിക്കണെമന്നും തനിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top