കൊച്ചി: നടനും നിര്‍മ്മാതാവുമായ ചെമ്പന്‍ വിനോദ് വിവാഹതിനായി കോട്ടയം സ്വദേശിയായ മറിയം തോമസ് ആണ് വധു.
ഇവര്‍ സൈക്കോളജിസ്റ്റാണ്.
ലോക്ക്ഡൗണ്‍ കാലത്തെ ഈ വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട്പ്രകാരമാണ് നടന്നത്. ഫേസ് ബുക്കിലൂടെയാണ് ചെമ്പന്‍ വിനോദ് തന്റെ വിവാഹം നടന്ന കാര്യം അറിയിച്ചത്. മാരീഡ് മറിയം തോമസ് ടുഡെ എന്നാണ് ചെമ്പന്‍ വിനോദ് കുറിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം അങ്കമാലി രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നതിനുള്ള നോട്ടീസ് പതിച്ചിരുന്നു.
ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
2010ല്‍ പുറത്തിറങ്ങിയ ലിജോ പെല്ലശേരിയുടെ നായകന്‍ ആണ് വിനോദ് അഭിനയിച്ച ആദ്യചിത്രം.




