ചേക്കുട്ടി ഹാജി(86)നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ പരേതനായ ചപ്പങ്ങത്തില്‍ മുഹമ്മദിന്റെ മകന്‍ സി.ചേക്കുട്ടി ഹാജി(86) നിര്യാതനായി. 32വര്‍ഷമായി പാലത്തിങ്ങല്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ജനറല്‍ബോഡി അംഗവുമാണ്. ഭാര്യ: പരേതയായ നഫീസു. മക്കള്‍:സൈതലവി, അബ്ദുറഹ്‌മാന്‍കുട്ടി (പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് സെക്രട്ടറി), സുബൈര്‍ ബാഖവി (പരപ്പനങ്ങാടി മുനിസിപ്പല്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്), യൂസഫ്, ഉമറുല്‍ ഫാറൂഖ് ഹുദവി(പരപ്പനങ്ങാടി മുനിസിപ്പല്‍ എസ്.വൈ.എസ് പ്രസിഡന്റ്, ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി അധ്യാപകന്‍), ഇസ്ഹാഖ്, ആയിഷ, ജുബൈരിയ്യ, പരേതനായ മുഹമ്മദ്കുട്ടി എന്ന ബാവ. മരുമക്കള്‍: സൈതലവി താനൂര്‍, നസീമ, ആസ്യ, മുനീറ, എം.പി മൈമൂന, റഷീദ, മൈമൂന കാക്കഞ്ചേരി, ഖദീജ.

Share news
error: Content is protected !!
Scroll to Top