മദ്യക്കുപ്പിയില്‍ ചിലന്തിയെ കണ്ടെത്തി

തിരുവനന്തപുരം :മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തി .ബവറേജ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ മദ്യക്കുപ്പിയില്‍ ആണ് ചിലന്തിയെ കണ്ടെത്തിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വാങ്ങിയ ആള്‍ കുപ്പി ഔട്ട്‌ലെറ്റില്‍ തിരികെ ഏല്‍പ്പിച്ചു. ബക്കാഡി ലെമണ്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത് .

കഴിഞ്ഞദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് .മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് മദ്യക്കുപ്പിയില്‍ ചിലന്തിയെ കണ്ടെത്തിയത്. തുടര്‍ന്ന് മദ്യക്കുപ്പി പൊട്ടിക്കാതെതന്നെ വാങ്ങിയ ഔട്ട്‌ലെറ്റില്‍ തിരികെ ഏല്‍പ്പിക്കുകയായിരുന്നത്രെ. എന്നാല്‍ വിശദമായി പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്‍പനക്കായി എത്തിച്ചതെന്നാണ് ബെവ്‌കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം പരാതി ഉയര്‍ന്ന ബാച്ചില്‍ പെട്ട മദ്യം തുടര്‍ന്ന് വില്‍ക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top