Section

malabari-logo-mobile

പ്രതാപ് പോത്തന് ശ്രദ്ധാഞ്ജലിയായി കാഫിര്‍

HIGHLIGHTS : Kafir is a tribute to Pratap Pothan

അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ശനിയാഴ്ച ആദരമൊരുക്കും .മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തി വിനോദ് കരിക്കോട് സംവിധാനം ചെയ്ത കാഫിര്‍ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുക .കലാഭവനില്‍ ഉച്ചക്ക് 12 നാണ് പ്രദര്‍ശനം.

താടിയുള്ളവരെ ഭയപ്പെടുന്ന ഗൃഹനാഥന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .സമൂഹിക ബന്ധമില്ലാതെ ജീവിക്കുന്ന മധ്യവസ്‌കന്‍ താടിയുള്ളവരോട് ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത് . താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത് .കാല്‍ നൂറ്റാണ്ടിന് ശേഷം പ്രതാപ് പോത്തന്‍ നായക വേഷം ചെയ്ത ചിത്രമാണ് കാഫിര്‍.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്‍പ് ഇ.പി രാജഗോപാല്‍ എഡിറ്റു ചെയ്ത ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടാകും .പ്രതാപ് പോത്തന്റെ മകള്‍ കേയ ചടങ്ങില്‍ പങ്കെടുക്കും.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!