Section

malabari-logo-mobile

സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടരുത്: മുല്ലപ്പള്ളിയുടേത് അധപ്പതിച്ച മനസ്സ് : രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം പ്രതിദിന വാര്‍ത്തസമ്മേളനത്തില്‍ കോണ്‍ഗ്രസ്സിനെതിരെയും, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷമായി വിമര്‍ശനവുമായി മ...

തിരുവനന്തപുരം പ്രതിദിന വാര്‍ത്തസമ്മേളനത്തില്‍ കോണ്‍ഗ്രസ്സിനെതിരെയും, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷമായി വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സിസ്റ്റര്‍ ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ കണ്ടത്. കേരളം മാത്രമല്ല ലോകം മുഴവന്‍ ആദരിക്കുന്ന പോരാളിയാണ് അവര്‍. നിപ്പക്കെതിരെയുള്ള രക്തസാക്ഷിയാണ ലിനി. ആകുടുബം നമ്മുടെ കുടുംബമാണ്. അവരുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദത്തിന്റെ തടവുകാരനായി മാറി കെപിസിസി പ്രസിഡന്റ് എന്ന് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മുല്ലപ്പള്ളിക്കെതിരെ വിമര്‍ശിച്ചത്.
ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ നടത്തിയ അധിക്ഷേപരാമര്‍ശങ്ങളെ കുറിച്ച് മുഖമന്ത്രി പറഞ്ഞത് ഇത് കേവലം ഒരു മന്ത്രിക്കെതിരെ പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവിന്റെ തരം താഴ്ന്ന വിമര്‍ശനം എന്ന നിലയിലല്ല ഇതിനെ കാണുന്നത്. കേരളത്തെ് കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്ന ഒരു നേതാവിന്റെ തുറന്നുപറിച്ചിലായാണ് ഇതിനെ പരിഗണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്റ്. രോഗപ്രതിരോധത്തെ പരാജയപ്പടെുത്താന്‍ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ മനശാസ്ത്രം എന്താണെന്ന് ജനം മനസ്സിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സമരസ്ഥലങ്ങളില്‍ ക്യാമറ ഫ്രെയിമിലേക്ക് വരാന്‍ കോണ്‍ഗ്രസുകാര്‍ തള്ളിക്കയറുന്നുതിനിയെും മുഖ്യമന്ത്രി വിമര്‍ശിച്ചു

sameeksha-malabarinews

നിപ്പയായാലും കോവിഡായാലും പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഈ നാട്ടിലെ ജനങ്ങള്‍ക്കുള്ളതാണ്, നാടിനാണ്. ജനങ്ങളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കരുത്. സാമൂഹ്യവ്യാപനം തലക്ക് മുകളില്‍ നില്‍ക്കുന്നു. എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണത്.
എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!