ചമ്രവട്ടത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തിരൂര്‍ തൃപ്രങ്ങോട് ആലത്തിയൂര്‍ ആനപ്പടി സ്വദേശി മണ്ണുപറമ്പില്‍ ഷറഫുദ്ധീന്റെ മകന്‍ സല്‍മാനുല്‍ ഫാരിസ്(20), പൊന്നേത്ത് ഷാജുദ്ധീന്‍ മകന്‍ സെഫിന്‍ ഫര്‍ഹാന്‍(20) എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറം പൊന്നാനി ദേശീയപാതയില്‍ നരിപറമ്പ് പരന്തപാലത്തിന് സമീപത്ത് വെച്ചാണ് അപകടം. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ പൊന്നാനി ഭാഗത്തേക്ക് പോകുന്ന മിനി ലോറിയും ചമ്രവട്ടം ഭാഗത്തേക്ക വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഇമ്പിച്ചിബാവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. www.malabarinews.com
ഫര്‍ഹാന്‍ ബിടെക് വിദ്യാര്‍ത്ഥിയാണ്. ഉമ്മ; ഹാജറ, സഹോദരങ്ങള്‍ സാനുല്‍ ജഫീല്‍, സജാദ്, ഫിദു.
ഫാത്തിമയാണ് ഫാരിസിന്റെ മാതാവ്. സഹോദരങ്ങള്‍ ഫര്‍സാന ഫര്‍വീന്‍, മുഹമ്മദ് റമീസ്




