പരപ്പനങ്ങാടി : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആഹ്വാന പ്രകാരം പരപ്പനങ്ങാടി മുനിസിപ്പല്‍ ലൈബ്രറി കൗണ്‍സില്‍ മേഖല സമിതിയും നവജീവന്‍ വായനശാലയും സംയുക്തമായി നവകേരള സദസ്സ് സംഘടിപ്പിച്ചു.
ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളും സാധ്യതകളും സദസ്സ് ചര്‍ച്ച ചെയ്തു.
പരപ്പനങ്ങാടി പോലുള്ള പ്രദേശങ്ങളില്‍ കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണവും ചര്‍ച്ചയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു.
അടിയന്തരമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ സര്‍വ്വേ നടത്തി ബന്ധപ്പെട്ട ഡാറ്റകള്‍ തയ്യാറാക്കേണ്ടതുണ്ടെന്ന്
നവകേരള സദസ്സ് വിലയിരുത്തി.
പരപ്പനങ്ങാടി മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി.ഷാഹുല്‍ ഹമീദ് നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
സി.സായി കിഷോര്‍, കെ.വിശ്വനാഥന്‍ എന്നിവര്‍
വിഷയാവതരണം നടത്തി.
ഡോ.കെ.വി സബ്‌ന മോഡറേറ്ററായി.
പി.ഒ അഹമ്മദ് റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സനില്‍ നടുവത്ത് സ്വാഗതവും കെ.പ്രദീപ് നന്ദിയും പറഞ്ഞു.




