കുറ്റിപ്പുറം: നവജാത ശിശുവുമായി പോയ108 ആംബുലന്‍സ് കുറ്റിപ്പുറം ഹൈവേ ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ടു. മിനി വാനുമായാണ് കൂട്ടിയിടിച്ചത് .
നിസാര പരിക്കേറ്റ ആംബുലന്‍സ് യാത്രക്കാരെ കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിമ്പിളിയം ഗവ.ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി പൊന്നാനി മാതൃ ശിശു ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
ഉടന്‍ സ്ഥലത്തെത്തിയ കുറ്റിപ്പുറം ആംബുലന്‍സ് ഡ്രൈവര്‍ റഷീദിന്റെ നേതൃത്വത്തില്‍ നവജാത ശിശുവിനെ സുരക്ഷിതമായി പൊന്നാനി ആശുപത്രിയിലെത്തിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




