Section

malabari-logo-mobile

ചേമ്പില പക്കവട

HIGHLIGHTS : Champila Pakkavada

ചേമ്പിലയും കടലമാവും ചേര്‍ത്ത് ഉണ്ടാക്കുന്ന ക്രിസ്പിയും രുചികരവുമായ ഒരു വിഭവമാണ് ഇത്. നമ്മുടെ നാട്ടുംപുറങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് ചേമ്പ്. ഇതിന്റെ കിഴങ്ങും തണ്ട് ഇല എന്നിവ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. ചില സമയത്ത് ഇലകള്‍ അണ്ണാക്കിലും നാവിലും തൊണ്ടയിലും ചൊറിച്ചില്‍ ഉണ്ടാക്കുന്നതിനാല്‍, ഇളം ഇലകള്‍ ഉപയോഗിക്കുക. കൂടാതെ, ഇലകള്‍ പുതിയതായിരിക്കണം. ചെടിയില്‍ നിന്നും മുറിച്ച് എടുത്ത ഉടനെ ഉപയോഗിക്കുന്നതാണ് നല്ലത്. പാചകക്കുറിപ്പില്‍ ഇലകളും തണ്ടുകളും ഉപയോഗിച്ചിട്ടണ്ട്. തണ്ടുകള്‍ നല്ല രുചിയും നല്‍കുന്നു. എന്നാല്‍ വേണമെങ്കില്‍ അവ ഒഴിവാക്കാം. ചേമ്പില ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കുന്നുവെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍:-

sameeksha-malabarinews

ചേമ്പില അരിഞ്ഞത് – 1 കപ്പ്
തൈര് – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
മുളക് പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
ജീരകം പൊടി – 1//2 ടീസ്പൂണ്‍
കായം/അസഫോയിറ്റിഡ -ഒരു നുള്ള്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1/2 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 1
കറിവേപ്പില – 6 ചെറുതായി അരിഞ്ഞത്
വെളുത്ത എള്ള്
കടല മാവ് 1/2 കപ്പ്
ബേക്കിംഗ് സോഡ – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ വറുത്തെടുക്കാനുള്ള ആവശ്യമനുസരിച്ച്

തയ്യാറാക്കുന്ന വിധം:-

കുറച്ച് ചെറിയ ചേമ്പിലകള്‍ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഇലയും തണ്ടും നന്നായി ചെറുതായി അരിഞ്ഞെടുക്കുക.

ബാറ്റര്‍ ഉണ്ടാക്കുന്ന വിധം:-

അരിഞ്ഞ ഇലകള്‍ ഒരു മിക്‌സിംഗ് പാത്രത്തില്‍ എടുക്കുക. 2 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ക്കുക. തൈരിന് പകരം 1 ടീസ്പൂണ്‍ പുളി  അല്ലെങ്കില്‍ നാരങ്ങ നീര് ഉപയോഗിക്കാം. ഇനി മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ജീരകം പൊടി, കായം എന്നിവ ചേര്‍ക്കുക. അതിനുശേഷം ½ ടീസ്പൂണ്‍ ഇഞ്ചി, 1 പച്ചമുളക്, 6 കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. അടുത്തതായി 1 ടേബിള്‍സ്പൂണ്‍ വെളുത്ത എള്ള് ചേര്‍ക്കുക. ½ കപ്പ് കടല മാവ് ചേര്‍ക്കുക. കൂടാതെ 1 നുള്ള് ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എല്ലാം വളരെ നന്നായി മിക്‌സ് ചെയ്യുക. 20 മിനിറ്റ് മൂടി വയ്ക്കുക. വെള്ളം ഒന്നും ചേര്‍ക്കരുത്. 20 മിനിറ്റിനു ശേഷം വീണ്ടും ഇളക്കുക. മാവില്‍ കുറച്ച് ഈര്‍പ്പം കാണും. അതിനുശേഷം അതിനനുസരിച്ച് വെള്ളം ചേര്‍ത്ത് ഇടത്തരം അയവില്‍ ബാറ്റര്‍ ഉണ്ടാക്കുക. നന്നായി ഇളക്കുക.

ഒരു ചട്ടിയില്‍ വറുത്തെടുക്കാന്‍ എണ്ണ ചൂടാക്കുക. ഇടത്തരം ചൂടില്‍ പക്കോഡ വറുക്കുക. പക്ക വടകള്‍ മൊരിഞ്ഞതും സ്വര്‍ണ്ണനിറവും ആകുന്നതുവരെ മറിച്ചിട്ട് വറുത്തെടുക്കുക.

പുതിന ചട്‌നി അല്ലെങ്കില്‍ മല്ലിയില ചട്‌നിക്കൊപ്പം പക്ക വട ചൂടോടെ വിളമ്പാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!