കൊച്ചി: ആലുവ യുസി കോളേജിന് സമീപം ആല്‍മരക്കൊമ്പ് ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പില്‍ രാജേഷിന്റെ് മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളില്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാലവര്‍ഷത്തെ തുടര്‍ന്ന് മധ്യ – വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായി മഴ പെയ്തിരുന്നു. ചുഴലിക്കാറ്റിന്റെ കൂടി സ്വാധീനമുള്ളതിനാല്‍ ഈ മേഖലയില്‍ ശക്തമായി കാറ്റും വീശിയിരുന്നു. ഇതേ തുടര്‍ന്നാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞുവീണത്. പെട്ടെന്ന് മരം ഒടിഞ്ഞുവീണപ്പോള്‍ കുട്ടികള്‍ക്ക് ഓടിമാറാനുമായില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



