Section

malabari-logo-mobile

തീരപ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

HIGHLIGHTS : A special scheme to improve the quality of education in coastal areas; Minister PA Muhammad Riaz

തീരദേശ മേഖലയിലെ വിദ്യാഭ്യാസം കൂടുതല്‍ വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകാനും തീരപ്രദേശങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനും പ്രത്യേക പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ ഓഡിറ്റോറിയം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ മുന്‍ഗണനാ മേഖലകളില്‍ പ്രധാനപ്പെട്ടതാണ് തീരദേശ വികസനം. തീരദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുകയും ഹൈടെക് ശ്രേണിയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. തീരദേശ മേഖലയിലെ ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാന്‍ കഴിയുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. തീരജനതയെ ചേര്‍ത്തുനിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ സമഗ്ര വിദ്യഭ്യാസവും, സ്‌കൂളിന്റെ സമ്പൂര്‍ണ വികസനവും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് 435 ലക്ഷം രൂപ ഉപയോഗിച്ച് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചത്.

sameeksha-malabarinews

ചടങ്ങില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി രേഖ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ പി.കെ രഞ്ജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ എം ഗിരിജ ടീച്ചര്‍, തോട്ടുങ്ങല്‍ രജനി, കൊല്ലരത്ത് സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ആയിഷ സജ്‌ന.എം സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.പി സ്വപ്ന നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!