താനൂരില്‍ അപകടത്തില്‍പ്പെട്ട വള്ളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

താനൂര്‍: പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി ഹാര്‍ബറില്‍ നിന്നും തിരിച്ച മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. 45 മത്സ്യത്തൊഴിലാളികളെയും കൊണ്ട് പുറപ്പെട്ട സിറാജ് എന്ന വള്ളമാണ് എന്‍ജിന്‍ തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടത്.

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോസ്‌മെന്റുമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ട് ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട സിറാജ് വള്ളം പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു.

ഇതിനുശേഷം നാലു മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് എത്തിയ ചെറുവള്ളവും ശക്തമായ തിരയില്‍ അപകടത്തില്‍പ്പെട്ടു. നാലു പേരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഋതുല്‍രാജ്, സുരക്ഷാപ്രവര്‍ത്തകരായ അലി അക്ബര്‍, അന്‍സാര്‍, നൗഷാദ്, യുനൈസ്, ലുക്മാന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top