വള്ളിക്കുന്നില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചു;5 പേര്‍ക്ക് പരുക്ക്

വള്ളിക്കുന്ന്:അമിതവേഗതയില്‍ കാര്‍ നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പേര്‍ക്ക് പരുക്ക്. കടലുണ്ടി-പരപ്പനങ്ങാടി റോഡില്‍ അരിയല്ലൂര്‍ ഗവ.എല്‍പി സ്‌കൂളിന് സമീപം വെച്ച് ശനിയാഴ്ച രാവിലെയാണ് അപകടം.

ആനങ്ങാടി ഭാഗത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ഒട്ടോയില്‍ എതിര്‍ ദിശയില്‍ നിന്ന് അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ സി.ലതീഷ് കുമാര്‍, കെ. സന്തോഷ്,മുഹമ്മദ് സമദ്, തുടങ്ങിയവര്‍ ഉള്‍പ്പെടെഅഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും,സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചിരിക്കുകയാണ്.അപകടം വരുത്തിയ  കാറിന് അമിത വേഗതയിൽ ഓടിച്ചു പോയതിന് എറണാകുളം ആർ. ടി.ഒ.പിഴ ചുമത്തിയതായും രേഖയിൽ ഉണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top