
പൊന്നാനി : ട്രോളിങ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഫിഷറീസ് വകുപ്പ്. വലിയ ബോട്ടുകള്‍ കടലില്‍ പോകുന്നത് കര്‍ശനമായി തടയും. വലിയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഡീസല്‍ ബങ്ക് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, റെസ്‌ക്യൂ ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ കടല്‍ പട്രോളിങ് നടത്തും.
നിയമലംഘനം നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തും. ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോകാം. ഇവര്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് വള്ളങ്ങളും ഒരു ഫൈബര്‍ ബോട്ടും സജ്ജീകരിച്ചു.
നിലവില്‍ താനൂര്‍, പൊന്നാനി ഹാര്‍ബറുകളിലാണ് ഇവയുള്ളത്. കടലില്‍ പോകുന്നവര്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. ഫോണ്‍: 0494- 2667428.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




