Section

malabari-logo-mobile

സ്വവര്‍ഗ്ഗരതി; കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായ പ്രകടനത്തോട് സുപ്രീം കോടതിക്ക് അതൃപ്തി

HIGHLIGHTS : ദില്ലി : സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ സുപ്രീം കോടതിക്ക് അതൃപ്...

supreme courtദില്ലി : സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ സുപ്രീം കോടതിക്ക് അതൃപ്തി. ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

വിധിക്കെതിരെ പി ചിദംബരം, വീരപ്പമൊയ്‌ലി തുടങ്ങിയ കേന്ദ്ര മന്ത്രിമാരും ദേശീയ രാഷ്ട്രീയത്തിലെ പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ തികച്ചും അനാവശ്യമാണെന്നും ഇത്തരത്തിലുള്ള പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കുന്നത് നല്ലതല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

2009 ല്‍ സ്വവര്‍ഗ്ഗനുരാഗം നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ചിരുന്ന 16 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് രാജ്യത്താകെ ഇതിനെതിരെ കക്ഷി രാഷ്ട്രീയ വ്യതാ്യാസമില്ലാതെ പ്രതിഷേധം ഉയരുകയായിരുന്നു.

വിധിക്കെതിരെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമമന്ത്രി കപില്‍ സിബല്‍, ബിജെപി നേതാവ് സുഷമ സ്വരാജ് തുടങ്ങിയ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം സുപ്രീം കോടതി വിധി പുനപരിശോധിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!