താനൂരില്‍ അടുപ്പുകൂട്ടി പ്രതിഷേധം

unnamed (1)താനൂര്‍ : പാചക വാതകത്തിനുണ്ടായ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് താനൂരില്‍ അടുപ്പുകൂട്ടി സമരം നടത്തി. സമരം താനൂര്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ ജങ്ഷന്‍ വരെ സമരം നീണ്ടു.

സിപിഐഎം താനൂര്‍ ഏരിയാ കമ്മറ്റി, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മറ്റി എന്നിവ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. അടുപ്പില്‍ ചായയുണ്ടാക്കി സമരക്കാര്‍ നാട്ടുകാര്‍ക്ക് നല്‍കി.
ഇ ഗോവിന്ദന്‍ ആദ്യ അടുപ്പില്‍ തീ പകര്‍ന്നു. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും നടന്നു. താനൂര്‍ ജങ്ഷനില്‍ പൊതുയോഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. രാധ ഒഴൂര്‍ അദ്ധ്യക്ഷയായി. മാമ്പറ്റ രാധ, പി ശങ്കരന്‍, കെ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരൂരങ്ങാടി ഏതിയാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സിലിണ്ടറേന്തി പ്രകടനം നടത്തി. ശോഭാ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. സി ഹൈമാവതി അദ്ധ്യക്ഷയായി. പി ഗൗരി സംസാരിച്ചു. ടി പ്രീതാറാണി, റുഖിയ, രേണുക, സുജാത എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top