
പരപ്പനങ്ങാടി : മസ്‌കറ്റിലെ ഇബ്രക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശികള്‍ ഉള്‍പ്പെടെ 3 കുട്ടികള്‍ മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ ശോഭാ ജങ്ഷനു സമീപം തറോല്‍ സുനില്‍കുമാറിന്റെയും ശ്രീജയുടെയും മക്കളായ വേദ (11), വൈഭവ് (3) എന്നിവരും ഒപ്പമുണ്ടായിരുന്ന കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ ദീപുനായരുടെ ഒരു വയസ്സുള്ള മകനുമാണ് മരിച്ചത്. ഇവര്‍ കാറില്‍ ദീപുനായരുടെ സഹോദരന്റെ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം.
ദിവസങ്ങള്‍ക്കു മുമ്പാണ് സുനില്‍കുമാര്‍ നാട്ടില്‍ വന്നു മടങ്ങിയത്. അമേരിക്കന്‍ കമ്പനിയായ ഓക്‌സി പെട്രോളിയത്തില്‍ ജീവനക്കാരനാണ് സുനില്‍കുമാര്‍.
കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.



