Section

malabari-logo-mobile

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന ; മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും

HIGHLIGHTS : Central Government's neglect towards Kerala; The opposition will participate in the meeting convened by Chief Minister Pinarayi Vijayan

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർക്കുന്ന യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെയാണ് യോഗം ചേരുക. ഓൺലൈനായി നടത്തുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡിസതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.

ജനുവരി 15ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ചർച്ച.കേന്ദ്ര സർക്കാർ നയം സംസ്ഥാനത്തെ വലിയസാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണതേടുന്നത്.

sameeksha-malabarinews

നേരത്തെ കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാർ സമ്മർദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിമോശമായതിന് പിന്നിൽ കേന്ദ്രസർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ടനികുതി പോലും പിരിച്ചെടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!