മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് പുലർച്ചെആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്ചികിത്സയിലിരിക്കെയാണ് മരണം.

കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ യൂത്ത് കോണ്‍ഗ്രസിലൂടെയാണ്രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണനിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളംഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top