Section

malabari-logo-mobile

യു.കെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

HIGHLIGHTS : ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍...

ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം. വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിട്യൂഷണല്‍ കോറന്റീനും നിബന്ധമാക്കി.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയുള്ള തിയതികളില്‍ യുകെ യില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ യാത്രക്കാരെല്ലാം സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‌ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരും അവരുടെ കഴിഞ്ഞ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വ്യക്തമാക്കണം.

sameeksha-malabarinews

അതേസമയം ബ്രിട്ടണില്‍ നിന്ന് ഇന്നലെ അര്‍ധരാത്രി ഡല്‍ഹിയില്‍ എത്തിയ അഞ്ച് യാത്രക്കാര്‍ക്കാര്‍ക്കും ചെന്നൈയിലെത്തിയ ഒരു യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു . കൊവിഡിന്റെ വകഭേദം വന്ന പുതിയ വൈറസാണോ ഇവരില്‍ ഉള്ളത് എന്ന് പരിശോധിക്കുകയാണ്.സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍ഐവി പൂനൈയിലേക്ക് അയച്ചു. യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!